റാ​ണി​പു​ര​ത്തെ മൊ​ബൈ​ൽ ട​വ​ർ അ​ടി​യ​ന്ത​ര​മാ​യി ക​മ്മീ​ഷ​ൻ ചെ​യ്യ​ണം
Tuesday, September 24, 2024 1:35 AM IST
റാ​ണി​പു​രം: റാ​ണി​പു​ര​ത്ത് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ബി​എ​സ്എ​ൻ​എ​ൽ ട​വ​ർ അ​ടി​യ​ന്ത​ര​മാ​യി ക​മ്മീ​ഷ​ൻ ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി അ​ട​ച്ചി​ട്ട റാ​ണി​പു​രം ഡി​ടി​പി​സി റി​സോ​ർ​ട്ട് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ന്നു കൊ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് സ്വീ​ക​രി​ക്ക​ണ​മെ​ന്നും റാ​ണി​പു​രം വ​ന​സം​ര​ക്ഷ​ണ സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

റാ​ണി​പു​രം നി​വാ​സി​ക​ളു​ടെ​യും ഇ​വി​ടെ​യെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടേ​യും വ​ള​രെ​ക്കാ​ല​മാ​യു​ള്ള ആ​വ​ശ്യ​മാ​ണ് മൊ​ബൈ​ൽ ട​വ​ർ. ഇ​തി​നു പ​രി​ഹാ​ര​മാ​യാ​ണ് ബി​എ​സ്എ​ൻ​എ​ൽ ട​വ​ർ സ്ഥാ​പി​ച്ച​ത്. എ​ന്നാ​ൽ പ​ണി പൂ​ർ​ത്തി​യാ​യി​ട്ടും ട​വ​ർ ക​മ്മീ​ഷ​ൻ ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ ഇ​തു​വ​രെ​യും ആ​യി​ല്ല. ഇ​ത് ഉ​ട​ൻ ക​മ്മീ​ഷ​ൻ ചെ​യ്ത് മൊ​ബൈ​ൽ ക​വ​റേ​ജ് ല​ഭി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കൂ​ടാ​തെ ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നാ​യി എ​ത്തു​ന്ന റാ​ണി​പു​ര​ത്ത് സ​ഞ്ചാ​രി​ക​ൾ​ക്ക് കു​റ​ഞ്ഞ ചെ​ല​വി​ൽ താ​മ​സി​ക്കു​ന്ന​താ​യി ഡി​ടി​പി​സി നി​ർ​മി​ച്ച റി​സോ​ർ​ട്ട് മാ​സ​ങ്ങ​ളാ​യി ആ​റ്റ​പ​ണി​ക​ൾ​ക്കാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ പ്ര​വ​ർ​ത്തി​യും വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി സ​ഞ്ചാ​രി​ക​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.


സെ​ക്ഷ​ൻ ഫോ​റ​സ്റ്റ​ർ ബി. ​ശേ​ഷ​പ്പ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ന​സം​ര​ക്ഷ​ണ​സ​മി​തി പ്ര​സി​ഡ​ന്‍റ് എ​സ്. മ​ധു​സൂ​ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ബി ജോ​യ്, ട്ര​ഷ​റ​ർ എം.​കെ. സു​രേ​ഷ്, ബി​എ​ഫ്ഒ​മാ​രാ​യ വി​മ​ൽ​രാ​ജ്, കെ.​ആ​ർ. രാ​ഹു​ൽ, ശി​ഹാ​ബു​ദ്ദീ​ൻ, വി​ഷ്ണു കൃ​ഷ്ണ​ൻ, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ​ൻ. മോ​ഹ​ന​ൻ, ടി​റ്റോ, ശാ​ലി​നി,സു​മ​തി ഗോ​പാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.