നേ​ത്ര​ദാ​ന​പ​ക്ഷാ​ച​ര​ണ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം
Monday, August 26, 2024 1:35 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സെ​പ്റ്റം​ബ​ര്‍ എ​ട്ട് വ​രെ ന​ട​ത്തു​ന്ന ദേ​ശീ​യ നേ​ത്ര​ദാ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും ന​ട​ത്തി. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ്, ദേ​ശീ​യാ​രോ​ഗ്യ ദൗ​ത്യം, ജി​ല്ലാ അ​ന്ധ​താ നി​വാ​ര​ണ സ​മി​തി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ദേ​ശീ​യാ​രോ​ഗ്യ ദൗ​ത്യം കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങ് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​എ.​വി.​രാം​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ എ​ഡ്യു​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് മീ​ഡി​യ ഓ​ഫീ​സ​ര്‍ അ​ബ്ദു​ള്‍ ല​ത്തീ​ഫ് മ​ഠ​ത്തി​ല്‍, ഡെ​പ്യൂ​ട്ടി ജി​ല്ലാ എ​ഡ്യു​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് മീ​ഡി​യ ഓ​ഫീ​സ​ര്‍ എ​സ്.​സ​യ​ന, സീ​നി​യ​ര്‍ ഒ​പ്റ്റോ​മെ​ട്രി​സ്റ്റു​മാ​രാ​യ സു​രേ​ഷ് കു​മാ​ര്‍, ഉ​ഷാ​കു​മാ​രി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ജി​ല്ലാ ആ​ശു​പ​ത്രി ഒ​ഫ്താ​ല്‍​മോ​ള​ജി​സ്റ്റ് ഡോ.​എ​സ്.​അ​പ​ര്‍​ണ, നീ​ലേ​ശ്വ​രം താ​ലൂ​ക്കാ​ശു​പ​ത്രി ഒ​പ്‌​റ്റോ​മെ​ട്രി​സ്റ്റ് അ​ജീ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ സെ​മി​നാ​ര്‍ കൈ​കാ​ര്യം ചെ​യ്തു.