കെഎസ്എസ്പിഎ വരവേല്പ് സമ്മേളനം
1452345
Wednesday, September 11, 2024 1:46 AM IST
വെള്ളരിക്കുണ്ട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പരപ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടനയിൽ പുതുതായി അംഗത്വം എടുത്തവർക്ക് വരവേല്പ് നൽകി. വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് മാത്യു സേവ്യർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.സി. സുരേന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തി. എം.കെ. ദിവാകരൻ, ജി. മുരളീധരൻ, പി.എം. ഏബ്രഹാം, ബി. റഷീദ, ടി.കെ. എവുജിൻ, കെ. കുഞ്ഞമ്പു നായർ, തോമസ് മാത്യു, ജോസുകുട്ടി അറയ്ക്കൽ, ടി.പി. പ്രസന്നൻ, സി.എ. ജോസഫ്, എം.ഡി. ദേവസ്യ, പി.ജെ. ജോസ്, പി.ജെ. സെബാസ്റ്റ്യൻ, വി.കെ. ബാലകൃഷ്ണൻ, സണ്ണി ലൂക്കോസ്, കെ. വേണുഗോപാൽ. വി.ജെ. ജോർജ്, ടി.ഒ. ത്രേസ്യ, ഷേർലി ഫിലിപ്പ്, എം.ജെ. തോമസ്, കാവുങ്കൽ നാരായണൻ എന്നിവർ പ്രസംഗിച്ചു.
കീം പ്രവേശന പരീക്ഷയിൽ ജില്ലയിൽ ഒന്നാംറാങ്ക് നേടിയ ജോൺസ് സെബാസ്റ്റ്യൻ, ആയുഷ് അഖിലേന്ത്യ മത്സരപരീക്ഷയിൽ ആറാംറാങ്ക് നേടിയ ആൻമേരി ജോസ് എന്നിവരെ ആദരിച്ചു.