ഒാണവിപണി ആരംഭിച്ചു
1452055
Tuesday, September 10, 2024 1:46 AM IST
രാജപുരം: പനത്തടി സര്‍വീസ് സഹകരണ ബാങ്ക് കണ്‍സ്യൂമര്‍ ഫെഡുമായി സഹകരിച്ച് പൂടംകല്ലില്‍ ആരംഭിച്ച ഓണവിപണി ബാങ്ക് പ്രസിഡന്റ് ഷാലു മാത്യു ഉദ്ലാടനം ചെയ്തു. ബാങ്ക് ഡയറക്ടര്‍ കെ. മാധവന് നായര്‍, സെക്രട്ടറി ദീപു ദാസ്, സി.കെ. ഖാലിദ് എന്നിവർ സംബന്ധിച്ചു.
തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള സഹകരണ ഓണവിപണി ബാങ്ക് പ്രസിഡന്റ് വി.വി. വിജയൻ ഉദ്ഘാടനം ചെയ്തു. എൽ.കെ. യൂസഫ് അധ്യക്ഷത വഹിച്ചു. കെ. ശശി, സി. രവി, യു.കെ. രാജൻ, വി.പി. അബ്ദുൾ അസീസ്, ടി.വി. ആനന്ദകൃഷ്ണൻ, ടി. അജിത, എൻ. ഹാജിറാബി, വി.കെ. ബീന എന്നിവർ പ്രസംഗിച്ചു.