തൃക്കരിപ്പൂർ: കർഷകർ ജൈവകൃഷിയിലൂടെ ഉത്പാദിപ്പിച്ച പച്ചക്കറികൾ ഓണവിപണിയിൽ എത്തിക്കുന്നതിനായി കൃഷിഭവനുകളുടെ നേതൃത്വത്തിലുള്ള കർഷക ചന്തകൾക്ക് തുടക്കമായി. കർഷകർക്ക് വിപണി വിലയേക്കാൾ കൂടുതൽ നല്കി സംഭരിക്കുന്ന ഉല്പന്നങ്ങൾ 30 ശതമാനത്തോളം കുറഞ്ഞ വിലയ്ക്കാണ് പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത്. ഇതോടൊപ്പം ഹോർട്ടികോർപ്പ് വഴി സംഭരിച്ച പച്ചക്കറികളും കർഷക ചന്തകളിലെത്തിക്കുന്നുണ്ട്. തൃക്കരിപ്പൂർ കൃഷി ഭവന്റെ ഓണച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ.എം. ആനന്ദവല്ലി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ എം.കെ. ഹാജി, എം. ഷൈമ, കൃഷി ഓഫീസർ എ. രജീന, അസി. കൃഷി ഓഫീസർ പി. സതീശൻ എന്നിവർ പ്രസംഗിച്ചു.