മൊഗ്രാല്‍: അകാലത്തില്‍ മാതാപിതാക്കളെ നഷ്ടമായ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികള്‍ക്കായി സസ്നേഹം സഹപാഠിക്ക് എന്ന പേരിൽ മൊഗ്രാൽ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയ വീടിന്റെ താക്കോല്‍ദാനം കായിക യുവജനകാര്യ മന്ത്രി വി. അബ്ദുറഹിമാന് നിര്‍വഹിച്ചു.
ഇത് മാതൃകാപരമായ പ്രവർത്തനമാണെന്നും ഈ ചേര്‍ത്തു നിര്‍ത്തല്‍ കേരളത്തിന്റെ സവിശേഷതയാണെന്നും മന്ത്രി പറഞ്ഞു. എ.കെ.എം. അഷറഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് മുഖ്യാതിഥിയായി. കുമ്പള പഞ്ചായത്ത് പ്രസിഡന്റ് യു.പി. താഹിറ, ജില്ലാ പഞ്ചായത്ത് അംഗം ജമീല അഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സീനത്ത് നസീര്‍, കുമ്പള പഞ്ചായത്ത് അംഗം കെ. മുഹമ്മദ് റിയാസ്, പ്രിന്‍സിപ്പൽ ഇന്‍ ചാര്‍ജ് പാര്‍വതി, മുഖ്യാധ്യാപകൻ എം.എ. അബ്ദുല്‍ ബഷീര്‍ എന്നിവർ പ്രസംഗിച്ചു. വിദ്യാര്‍ഥികള്‍ എല്ലാ ദിവസവും ലഘുഭക്ഷണത്തിനായി കരുതുന്ന തുക ക്ലാസ് അധ്യാപകരെ ഏല്‍പ്പിച്ചാണ് പദ്ധതിക്കായി 11 ലക്ഷത്തോളം രൂപ സമാഹരിച്ചത്.