ചെറുപനത്തടി സെന്റ് മേരീസിന് കിരീടം
1451821
Monday, September 9, 2024 1:11 AM IST
പനത്തടി: ജില്ലാ സഹോദയ ഇന്റർ സ്കൂൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് തുടർച്ചയായി മൂന്നാം വർഷവും ഓവറോൾ ചാമ്പ്യൻഷിപ്പ്.
77 പോയിന്റ് നേടിയാണ് സെന്റ് മേരീസ് കിരീടം നിലനിർത്തിയത്. 62 പോയിന്റോടെ കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂൾ ഫസ്റ്റ് റണ്ണറപ്പ് ആയി. ആതിഥേയരായ വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത് കോൺവന്റ് സ്കൂള്‍ 48 പോയിന്റോടെ മൂന്നാം സ്ഥാനം നേടി.
കാസർഗോഡ് സഹോദയ പ്രസിഡന്റ് ഫാ. ജോർജ് പുഞ്ചയിൽ, വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജ്യോതി എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.