ലോ​ക സാ​ക്ഷ​ര​താദി​നം ആ​ഘോ​ഷി​ച്ച് ജില്ലാ സാക്ഷരതാ മിഷൻ
Monday, September 9, 2024 1:11 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക സാ​ക്ഷ​ര​താദി​നം ആ​ഘോ​ഷി​ച്ചു. കാ​സ​ർ​ഗോ​ഡ് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എ​സ്.​എ​ൻ. സ​രി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ദ്യ​കാ​ല സാ​ക്ഷ​ര​താ പ്ര​വ​ർ​ത്ത​ക​ർ, മു​തി​ർ​ന്ന തു​ല്യ​താ പ​ഠി​താ​ക്ക​ൾ, ഉ​ന്ന​ത വി​ജ​യി​ക​ൾ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് സാ​ക്ഷ​ര​താ പ്ര​തി​ജ്ഞ​യും ദു​ര​ന്ത​നി​വാ​ര​ണ ക്ലാ​സും ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. സാ​ക്ഷ​ര​താ മി​ഷ​ൻ മോ​ണി​റ്റ​റിം​ഗ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷാ​ജു ജോ​ൺ, ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​എ​ൻ. ബാ​ബു, മു​തി​ർ​ന്ന സാ​ക്ഷ​ര​ത പ്ര​വ​ർ​ത്ത​ക​രാ​യ പ​പ്പ​ൻ കു​ട്ട​മ​ത്ത്, കെ.​വി. രാ​ഘ​വ​ൻ, കെ.​വി. വി​ജ​യ​ൻ, മ​യി​ൽ​പാ​ടി രാ​ഘ​വ​ൻ, സി.​പി.​വി. വി​നോ​ദ് കു​മാ​ർ, കൗ​ൺ​സ​ല​ർ അ​ഫീ​ല ബ​ഷീ​ർ, കൈ​റ്റ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ റോ​ജി ജോ​സ​ഫ്, സ​തീ​ശ​ൻ ബേ​വി​ഞ്ച, എം. ​ഉ​മേ​ശ​ൻ, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, എം. ​ഷ​മീ​ർ, സി.​കെ. പു​ഷ്പ കു​മാ​രി, കെ.​പി. പു​ഷ്പ​ല​ത, കെ. ​സു​ജി​ത, പി. ​പു​ഷ്പ കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.