കത്തോലിക്ക കോൺഗ്രസ് ജാഗ്രതാ ദിനാചരണം നടത്തി
1451820
Monday, September 9, 2024 1:11 AM IST
മണ്ഡപം: കത്തോലിക്ക കോൺഗ്രസ് മണ്ഡപം യൂണിറ്റ് ഞായറാഴ്ച ജാഗ്രതാ ദിനാചരണം നടത്തി. മുല്ലപെരിയാർ അണക്കെട്ട് ഡി കമ്മീഷൻ ചെയ്യുക, ജനവാസ കേന്ദ്രങ്ങളെ ഇഎസ്ഐ പരിധിയിൽ നിന്ന് ഒഴിവാക്കുക, കരിന്തളം - വയനാട് 400 കെ.വി ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജാഗ്രതാ ദിനം ആചരിച്ചത്. വികാരി ഫാ. തോമസ് കീഴാരത്ത്, ഫാ. ജിതേഷ് ഒസിഡി, യൂണിറ്റ് പ്രസിഡന്റ് മാത്യു മാരൂർ, സെക്രട്ടറി അലക്സാണ്ടർ മുര്യംവേലിൽ, ഫൊറോന ട്രഷറർ സെബാസ്റ്റ്യൻ വട്ടപ്പറമ്പിൽ എന്നിവർ നേതൃത്വം നല്കി.