അട്ടക്കാട്-കൈതോടുമല റോഡിന് ശാപമോക്ഷം
1452615
Thursday, September 12, 2024 1:41 AM IST
വെള്ളരിക്കുണ്ട്: ജോസ് കെ. മാണി എംപിയുടെ ഇടപെടലിൽ അട്ടക്കാട്-കൈതോടുമല റോഡിന് ശാപമോക്ഷം. പൊതുപ്രവർത്തകനായ പനച്ചിയ്ക്കൽ മാത്യു ലൂക്കോസ് കഴിഞ്ഞ നവംബറിൽ ജോസ് കെ. മാണിയെ നേരിട്ട് വിളിച്ച് ഈ റോഡിന്റെ ശോചനീയസ്ഥ ചൂണ്ടിക്കാട്ടി സഹായം അഭ്യർഥിച്ചത്. ഒരു അപേക്ഷ നല്കാൻ നിർദേശിച്ച ജോസ് കെ. മാണി നടപടികൾ വേഗത്തിലാക്കി.
അഞ്ചുലക്ഷം രൂപ അനുവദിച്ചു. വെസ്റ്റ് എളേരി പഞ്ചായത്തിലെ ആറാം വാർഡിൽ പെട്ട അട്ടക്കാട് കൈതോടുമല റോഡിന് 100 മീറ്റർ ദൂരം കോൺക്രീറ്റ് റോഡിന് തുക അനുവദിച്ച് നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. ഓണത്തിന് മുമ്പ് നിർമാണം പൂർത്തിയാകും.