തെരുവുനായ ശല്യം പരിഹരിക്കാൻ നടപടി വേണമെന്ന് വ്യാപാരികൾ
1451817
Monday, September 9, 2024 1:11 AM IST
ചിറ്റാരിക്കാൽ: ടൗണിലെ തെരുവുനായ്ക്കളുടെ ശല്യം പരിഹരിക്കാൻ നടപടി വേണമെന്ന് വ്യാപാരികൾ. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കടവരാന്തകളിൽ പോലും തെരുവുനായ്ക്കളുടെ വിളയാട്ടമാണ്. ദീർഘദൂര ബസുകളിൽ പുലർച്ചെയും രാത്രിയിലും ടൗണിലെത്തുന്ന യാത്രക്കാർ ഇവയുടെ ശല്യം മൂലം ഏറെ ദുരിതങ്ങൾ സഹിക്കുന്നുണ്ട്.
പാൽ, പത്രവിതരണക്കാരും ഇവയെക്കൊണ്ട് പൊറുതിമുട്ടി. ടൗൺ, ബസ് സ്റ്റാൻഡ്, കാര ജംക്ഷൻ എന്നിവിടങ്ങളിൽ പകൽസമയത്തുപോലും ഇവയുടെ വിഹാരമാണ്. കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ഇവ സ്ഥിരം ഭീഷണിയാണ്.
പ്രശ്നത്തിൽ അടിയന്തിര നടപടികൾ ഉണ്ടാകണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ചിറ്റാരിക്കാൽ യുണിറ്റ് ഈസ്റ്റ് എളേരി പഞ്ചായത്തിന് നിവേദനം നല്കി.