തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ധര്‍ണ നടത്തി
1452344
Wednesday, September 11, 2024 1:46 AM IST
കാഞ്ഞങ്ങാട്: തൊഴിലാളികളുടെ കൂലിയും തൊഴില്‍ദിനങ്ങളും വര്‍ധിപ്പിച്ചു നല്‍കുക, ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുക, അശാസ്ത്രീയമായ പരിഷ്കരണങ്ങള്‍ ഉപേക്ഷിക്കുക, വര്‍ക്ക്മെന്‍ കോമ്പന്‍സേഷന്‍ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് (ഐഎന്‍ടിയുസി) കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം. ശ്രീധരന് ഉദ്ഘാടനം ചെയ്തു. പി.വി. ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ചു. കെ.പി. ബാലകൃഷ്ണന്, ഗോപാലന് ചാലിങ്കാല്‍, എം. കുഞ്ഞികൃഷ്ണന്, വി.വി. സുധാകരന്, പി.വി. ബാലകൃഷ്ണന്, ലത പനയാല്‍, സിന്ധു ബാബു, ജയന്തി മുറിയനാവി, എം.വി. പദ്മനാഭന്, ചന്ദ്രന് കൊളവയല്‍ എന്നിവര്‍ പ്രസംഗിച്ചു.
പരപ്പ: തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് (ഐഎൻടിയുസി) പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഡിസിസി നിർവാഹക സമിതി അംഗം സി.വി. ഭാവനൻ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി സംസ്ഥാന സമിതിയംഗം സി.ഒ. സജി അധ്യക്ഷത വഹിച്ചു. ബളാൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.പി. ജോസഫ്, ഐഎൻടിയുസി ജില്ലാ ട്രഷറർ എൻ.കെ. മാധവൻ നായർ, നൗഷാദ് കാളിയാനം, ബാലഗോപാലൻ കാളിയാനം, ഫൈസൽ ഇടത്തോട്, സന്തോഷ് ചൈതന്യ, കെ.പി. ചിത്രലേഖ, ശ്രീജ രാമചന്ദ്രൻ, എം. കുഞ്ഞുമാണി, സിബിച്ചൻ പുളിങ്കാല, പുഷ്പരാജൻ ചാങ്ങാട് എന്നിവർ പ്രസംഗിച്ചു.