പന്തംകൊളുത്തി പ്രകടനം നടത്തി
1452346
Wednesday, September 11, 2024 1:46 AM IST
ചിറ്റാരിക്കാൽ: വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ അടിയന്തിരമായി പൊതുവിപണിയിൽ ഇടപെടുക, രാഷ്ട്രീയ ലാഭത്തിനായി തൃശൂർ പൂരം കലക്കിയ ഗൂഢാലോചനക്കാർക്കെതിരെ നടപടി സ്വീകരിക്കുക, ആഭ്യന്തര വകുപ്പിന്റെ ക്രിമിനൽവത്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റാരിക്കാൽ ടൗണിൽ പന്തംകൊളുത്തി പ്രകടനം നടത്തി.
കെപിസിസി അംഗം ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോർജ് കരിമഠം അധ്യക്ഷത വഹിച്ചു. ജോസ് കുത്തിയത്തോട്ടിൽ, വി.ജെ. ജോസഫ്, മാത്യു പടിഞ്ഞാറയിൽ, ജോസഫ് മുത്തോലി, അനീഷ് പാപ്പിനിവീട്ടിൽ, ജോമോൻ ജോസ്, ജോണി പള്ളത്തുകുഴിയിൽ, ജിജോ പി. ജോസഫ്, ജോസ് നടുവിലേക്കുറ്റ് എന്നിവർ നേതൃത്വം നൽകി.