വയോജന ഹോമിയോ മെഡിക്കൽ ക്യാമ്പ്
1451822
Monday, September 9, 2024 1:11 AM IST
ചുള്ളിക്കര: കോടോം- ബേളുർ പഞ്ചായത്ത് ഗവ. ഹോമിയോ ഡിസ്പെൻസറി, ആയുഷ് ഹെൽത്ത് ആന്റ് വെൽനസ് സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ അയറോട്ട് ഗുവേര വയോജന ക്ലബ്ബിൽ ഹോമിയോപ്പതി വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എൻ.എസ്. ജയശ്രീ
അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ബിന്ദു കൃഷ്ണൻ, വായനശാല സെക്രട്ടറി കെ. ഗണേശൻ, വയോജനവേദി കൺവീനർ സി. ഗണേശൻ, ടി. കോരൻ, മെഡിക്കൽ ഓഫീസർ ഡോ. ഷഹ്ന മൊയ്തു, ഡോ.ഇ.കെ. സുനീറ, യോഗ ഇൻസ്ട്രക്ടർ പി. സുഭാഷ് എന്നിവർ പ്രസംഗിച്ചു.