കാണിയൂര്‍ പാതയുടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണം: വൈസ്മെന്‍സ്
1452054
Tuesday, September 10, 2024 1:46 AM IST
കാഞ്ഞങ്ങാട്: നിര്‍ദിഷ്ട കാഞ്ഞങ്ങാട് -കാണിയൂര്‍ റെയില്‍പാതയ്ക്ക് വേണ്ടി കേരള സര്‍ക്കാര്‍ തുടങ്ങിയ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണമെന്ന് വൈസ്മെന്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് കൗണ്‍സില്‍ ആവശ്യപ്പെട്ടു. കര്‍ണാടക സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലക്ഷക്കണക്കിന് മലയാളികള്‍ ജോലിചെയ്യുന്നുണ്ട്. ഇവര്‍ക്ക് കാഞ്ഞങ്ങാട് -കാണിയൂര്‍ റെയില്‍പാത ഏറെ ഗുണം ചെയ്യും. റോഡ് മാര്‍ഗം 400 ഓളം കിലോമീറ്ററാണ് കാസർഗോഡ് നിന്നും ബാംഗളൂരിലേക്കുള്ള അകലം. റെയില്‍പാത നിലവില്‍ വന്നാല്‍ ഇത് 309 കിലോമീറ്ററായി ചുരുങ്ങും. ഇതിലൂടെ സമയവും സാമ്പത്തികവും ലാഭിക്കാം.
കാഞ്ഞങ്ങാട് റോട്ടറി ഹാളില്‍ നടന്ന വൈസ്മെന്‍സ് ഡിസ്ട്രിക്ട് കൗണ്‍സില്‍ റീജിയണല്‍ ഡയറക്ടര്‍ കെ.എം. ഷാജി ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഷീന ജോണി അധ്യക്ഷത വഹിച്ചു.
മുന്‍ റീജിയണല്‍ ഡയറക്ടര്‍ ജോണ്സണ് പടിഞ്ഞാത്ത്, റീജിയണല്‍ ട്രഷറര്‍ പി.സി. സിജു, ഡിസ്ട്രിക്ട് സെക്രട്ടറി ഇ.ജെ. ജോണി, മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോര്‍ജ്കുട്ടി കരിമഠം, മണ്ഡപം വൈസ്മെന്‍സ് ക്ലബ് പ്രസിഡന്റ് സിവിക്കുട്ടി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ജോമോന് എടക്കര സ്വാഗതവും ബിജോയ് തോമസ് നന്ദിയും പറഞ്ഞു.