കാഞ്ഞങ്ങാട്: തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പില്‍ നാട്ടുകാരുടെ ആശങ്ക അകറ്റണമെന്നും കോട്ടച്ചേരി മീനപ്പീസ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കാഞ്ഞങ്ങാട് മുനിസിപ്പല്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ കാഞ്ഞങ്ങാട് മീനാപ്പീസ് ജംഗ്ഷനില്‍ പ്രതിഷേധ സമരപ്പന്തല്‍ നടത്തി. ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. ജാഫര്‍ അധ്യക്ഷത വഹിച്ചു.
കെ.കെ. ബാബു, എന്‍.എ. ഖാലിദ്, അബ്ദുള്‍ റസാഖ് തായിലക്കണ്ടി, കെ.പി. ബാലകൃഷ്ണന്, കെ.കെ. ബദറുദ്ദീന്‍, ഉമേശന് വേളൂര്‍, കുഞ്ഞികൃഷ്ണന്, കെ. രവീന്ദ്രന്, മുഹമ്മദ്കുഞ്ഞി, എന്‍.എ. ഉമ്മര്‍, മനോഹരന്, സി.വി. സലാം, ഹാരിസ് ബദരിയനഗര്‍, ഹക്കീം മീനപ്പീസ്, എച്ച്. ബാലന്. യൂനുസ് വടകരമുക്ക്, അഷ്റഫ് ബാവനഗര്‍, ടി. മുഹമ്മദ്കുഞ്ഞി, അബ്ദുള്‍ റഹ്മാന്, ടി.കെ. സുമയ്യ, വി.വി. ശോഭ, സി.എച്ച്. സുബൈദ, റസിയ ഗഫൂര്‍, ആയിഷ അഷറഫ്, ഹസീന റസാഖ്, അസ്മ മാങ്കുല്‍, അനീസ ഹംസ, എം.കെ. റഷീദ് ആറങ്ങാടി എന്നിവര്‍ പ്രസംഗിച്ചു.