കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ പരിശോധന ശക്തമാക്കി
1451693
Sunday, September 8, 2024 6:58 AM IST
കാസര്‍ഗോഡ്: ഉത്സവവേളയില്‍ ജില്ലയിലെ പ്രധാന പട്ടണങ്ങളില്‍ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും വിലക്കയറ്റവും തടയുന്നതിന് ജില്ലാ ഭരണസംവിധാനം നടപടികള്‍ ശക്തമാക്കി.
കാഞ്ഞങ്ങാട് സബ് കളക്ടര്‍ പ്രതീക് ജെയിനിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നഗരത്തിലും മഞ്ചേശ്വരം താലൂക്കില്‍ എന്‍ഡോസള്‍ഫാന്‍ സെല്‍ ഡപ്യൂട്ടി കളക്ടര്‍ പി. സുര്‍ജിത്തിന്റെ നേതൃത്വത്തിലും വെള്ളരിക്കുണ്ടില്‍ വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ മുരളിധരന്റെ നേതൃത്വത്തിലും സംയുക്ത ടീം പരിശോധന നടത്തി.
കാഞ്ഞങ്ങാട് 34 കടകളിലാണ് പരിശോധന നടത്തിയത് പച്ചക്കറി കടകള്‍, പലവ്യഞ്ജനകടകള്‍, ബേക്കറി, ഹോട്ടലുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. മഞ്ചേശ്വരം മേഖലയില്‍ 21 കടകളില്‍ പരിശോധന നടത്തി 11 ക്രമക്കേടുകള്‍ കണ്ടെത്തി.
വെള്ളരിക്കുണ്ടില്‍ 20 കടകളില്‍ പരിശോധന നടത്തിയതില്‍ നാലു ക്രമക്കേടുകള്‍ കണ്ടെത്തി.
വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങള്‍ക്ക് പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം നല്കി. റവന്യു, സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍, റവന്യു പോലീസ്, ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് പരിശോധനയില്‍ പങ്കെടുത്തത്.