മൂന്നു ഷിഫ്റ്റ് ഡ്യൂട്ടി നടപ്പാക്കണം: കെജിഎന്‍എ
1452902
Friday, September 13, 2024 1:30 AM IST
കാഞ്ഞങ്ങാട്: കിടത്തിചികിത്സയുളള എല്ലാ ആശുപത്രികളിലും മൂന്നു ഷിഫ്റ്റ് ഡ്യൂട്ടി നടപ്പാക്കണമെന്നും രോഗികളുടെ എണ്ണത്തിനനുസരിച്ച് നഴ്സുമാരുടെ തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തണമെന്നും താത്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന നഴ്സുമാരുടെ സേവന വേതന വ്യവസ്ഥകള്‍ ഏകീകരിക്കണമെന്നും നഴ്സ് പ്രാക്ടീഷണര്‍ സംവിധാനം നടപ്പിലാക്കണമെന്നും കേരള ഗവ. നഴ്സസ് അസോസിയേഷന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി എം. രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബി. ഹഫ്സത്ത് അധ്യക്ഷത വഹിച്ചു.
കെ. ഹരിദാസ്, സുനു ഗംഗാധരന്, ഉണ്ണി ജോസ്, സി. വിശാഖ് എന്നിവര്‍ പ്രസംഗിച്ചു. പി.വി. അനീഷ് സ്വാഗതവും എ. പ്രസീന നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. സുബ്രഹ്മണ്യന് ഉദ്ഘാടനം ചെയ്തു. എ. ശ്രീജിത്, പി.വി. പവിത്രന്, എം.എ. നവീന്‍, കെ.കെ. ജലജ, കെ.വി. നിമേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: പി.വി. അനീഷ് (പ്രസിഡന്റ്), പി.പി. അമ്പിളി (സെക്രട്ടറി), എ. പ്രസീന (ട്രഷറര്‍).