കർഷക ചന്തകൾ ആരംഭിച്ചു
1452618
Thursday, September 12, 2024 1:41 AM IST
കള്ളാർ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ
രാജപുരം: കള്ളാർ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ആരംഭിച്ച കർഷകചന്ത പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ കെ. ഗോപി, പി. ഗീത, വാർഡ് മെംബർമാരായ വി. സബിത, സണ്ണി ഏബ്രഹാം, ലീല ഗംഗാധരൻ, വനജ ഐത്തു, എം. കൃഷ്ണകുമാർ, സിഡിഎസ്. ചെയർപേഴ്സൺ കമലാക്ഷി എന്നിവർ പ്രസംഗിച്ചു.
വെസ്റ്റ് എളേരി കൃഷിഭവന്റെ നേതൃത്വത്തിൽ
നർക്കിലക്കാട്: വെസ്റ്റ് എളേരി കൃഷിഭവന്റെയും പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നർക്കിലക്കാട് കർഷകചന്ത ആരംഭിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ സി.പി. സുരേശൻ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ എം.കുമാരൻ, പഞ്ചായത്ത് അംഗം ബിന്ദു മുരളീധരൻ, കയനി ജനാർദ്ദനൻ, എം.വി. കുഞ്ഞമ്പു, പി.കെ. മോഹനൻ പ്രസംഗിച്ചു. കൃഷി ഓഫീസർ വി.വി. രാജീവൻ സ്വാഗതവും അസി. കൃഷി ഓഫീസർ സി.എച്ച്. രാജീവൻ നന്ദിയും പറഞ്ഞു.