കാസര്‍ഗോഡ്: ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ തീപിടിത്തം. താഴത്തെ നിലയില്‍ അടുക്കള ഭാഗത്താണ് തീപിടിത്തമുണ്ടായത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. ഓഫീസിന്റെ താഴത്തെ ഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ടവര്‍ നേതാക്കളെ വിളിച്ചറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചു. ഫയര്‍ഫോഴ്സ് ഓഫീസ് തൊട്ടടുത്ത് തന്നെ ആയത് കാരണം പെട്ടെന്ന് എത്തിപ്പെടാനും തീയണക്കാനും സാധിച്ചു. ഷോര്‍ട്ട് സര്ക്യൂട്ടാണാണ് തീപിടിത്തത്തിന് കാരണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ പറഞ്ഞു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.