ചിറ്റാരിക്കാൽ: ഓൺലൈൻ ബിസിനസിൽ പങ്കാളിത്തവും മികച്ച ലാഭവും വാഗ്ദാനം ചെയ്ത് 22 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ.
കോഴിക്കോട് ചെറുവണ്ണൂർ കൊളത്തറ അബ്ദുൽ റസാഖിന്റെ മകൻ മുഹമ്മദ് തമീ(22)മിനെയാണ് ചിറ്റാരിക്കാൽ പോലീസ് അറസ്റ്റ് ചെയ്തത്. പാലാവയലിലെ ചക്കാലയ്ക്കൽ ജോജോ ജോസഫിന്റെ പരാതിയിലാണ് അറസ്റ്റ്. ഫ്ലൈറ്റ് നെറ്റ് വർക്ക് എന്ന ഓൺലൈൻ കമ്പനിയിൽ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് പലതവണയായി 22 ലക്ഷം രൂപ തട്ടിയെടുത്തതായാണ് കേസ്.