വീ​ടി​ന്‍റെ സി​റ്റൗ​ട്ടി​ൽ സൂ​ക്ഷി​ച്ച അ​ട​യ്ക്ക ക​ട​ത്തി​യ ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Sunday, August 25, 2024 6:37 AM IST
മ​ഞ്ചേ​ശ്വ​രം: പൊ​തി​ച്ച് ചാ​ക്കി​ലാ​ക്കി വീ​ടി​ന്‍റെ സി​റ്റൗ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​രു ക്വി​ന്‍റ​ലോ​ളം അ​ട​യ്ക്ക മോ​ഷ്ടി​ച്ച് ക​ട​ത്തി​യ ര​ണ്ടു​പേ​രെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ൽ​പ്പി​ച്ചു. ബാ​യാ​ർ സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് സാ​ലി(18), മ​നാ​ഫ്(20) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ചാ​ക്കു​കെ​ട്ടു​മാ​യി സ്കൂ​ട്ട​റി​ൽ പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​രെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി പ​രി​ശോ​ധി​ച്ച​ത്. വ്യാ​പാ​രി​യാ​യ ബാ​യാ​ർ​പ​ദ​വി​ലെ അ​ബ്ദു​ൽ ഖാ​ദ​റി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് അ​ട​യ്ക്ക മോ​ഷ്ടി​ച്ച​തെ​ന്ന് ഇ​വ​ർ സ​മ്മ​തി​ച്ചു. തു​ർ​ന്ന് അ​ബ്ദു​ൽ ഖാ​ദ​റി​നെ​യും മ​ഞ്ചേ​ശ്വ​രം പോ​ലീ​സി​നെ​യും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.