മ​ലി​ന​ജ​ല​വും മാ​ലി​ന്യ​ങ്ങ​ളും അ​ല​ക്ഷ്യ​മാ​യി കൈ​കാ​ര്യം ചെ​യ്ത സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പി​ഴ ചു​മ​ത്തി
Sunday, August 25, 2024 6:37 AM IST
കാ​സ​ര്‍​ഗോ​ഡ്: കു​മ്പ​ള റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍റെ പ​രി​സ​ര​ത്ത് റെ​യി​ല്‍​വേ അ​ധീ​ന​ത​യി​ലു​ള്ള സ്ഥ​ല​ത്ത് വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ പ്ലാ​സ്റ്റി​ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ കൂ​ട്ടി​യി​ട്ട് മ​ലി​ന​മാ​ക്കി​യ​തി​ന് കു​മ്പ​ള​യി​ലെ സെ​റാ​മി​ക്സ് ഉ​ട​മ​യ്ക്ക് സ്പെ​ഷ​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ് 5000 രൂ​പ പി​ഴ ചു​മ​ത്തി.

റെ​യി​ല്‍​വേ പ​രി​സ​ര​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മാ​ലി​ന്യ​ങ്ങ​ള്‍ ക​ത്തി​ച്ച​ത് ക​ണ്ടെ​ത്തി​യെ​ങ്കി​ലും ഇ​ട​പെ​ടു​ന്ന​തി​ന് നി​യ​മ​പ​ര​മാ​യ അ​നു​മ​തി ഇ​ല്ലാ​ത്ത​തി​നാ​ല്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് റി​പ്പോ​ര്‍​ട്ടും മു​ന്ന​റി​യി​പ്പും ന​ല്‍​കി.

മു​ള്ളേ​രി​യ ടൗ​ണി​ല്‍ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ പ്ലാ​സ്റ്റി​ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ ക​ത്തി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് സ്പെ​ഷ​ല്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് സ്‌​ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മാ​ര്‍​ജി​ന്‍ ഫ്രീ ​ക​ണ്‍​സ്യൂ​മ​ര്‍ ബ​സാ​ര്‍, സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ്, ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ത​ത്സ​മ​യ പി​ഴ​ക​ള്‍ ചു​മ​ത്തി.


പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ബേ​ക്ക​ല്‍ ജം​ഗ്ഷ​നി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മ​ലി​ന​ജ​ലം പു​റ​ത്തേ​ക്കൊ​ഴു​ക്കി​യ​തി​ന് ട​വ​ര്‍ ഉ​ട​മ​യി​ല്‍ നി​ന്നും 5000 രൂ​പ പി​ഴ ഈ​ടാ​ക്കി. പ്ലാ​സ്റ്റി​ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ ക​ത്തി​ച്ച​തി​നും കൂ​ട്ടി​യി​ട്ട​തി​നും റ​സ്റ്റോ​റ​ന്‍റ്, സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ് തു​ട​ങ്ങി​യ സ്ഥാ​പ​ന ഉ​ട​മ​ക​ളി​ല്‍ നി​ന്നും 5000 രൂ​പ വീ​തം പി​ഴ ഈ​ടാ​ക്കി.