വെ​ള്ള​രി​ക്കു​ണ്ട് ബാ​ങ്കി​നെ സി​പി​എ​മ്മി​ന്‍റെ വരുതിയിലാക്കാ​നു​ള്ള നീ​ക്കം ചെ​റു​ക്കു​ം: കോൺഗ്രസ്
Saturday, August 24, 2024 1:43 AM IST
ഭീ​മ​ന​ടി: മ​ല​യോ​ര മേ​ഖ​ല​യി​ലെ പ​ഴ​യ​കാ​ല കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ൾ പ​ടു​ത്തു​യ​ർ​ത്തി​യ വെ​ള്ള​രി​ക്കു​ണ്ട് കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്കി​നെ അ​സ്ഥി​ര​പ്പെ​ടു​ത്തി സി​പി​എ​മ്മി​ന്‍റെ കൈ​ക​ളി​ൽ എ​ത്തി​ക്കാ​നു​ള്ള ചി​ല​രു​ടെ ഗൂ​ഡ​നീ​ക്കം എ​ന്ത് വി​ല​കൊ​ടു​ത്തും പ്ര​തി​രോ​ധി​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ.​ഫൈ​സ​ൽ.

ജ​നാ​ധി​പ​ത്യ മാ​ർ​ഗ​ത്തി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭ​ര​ണ​സ​മി​തി​യെ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​ധി​കാ​ര​ത്തി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ പു​റ​ത്താ​ക്കാ​നു​ള്ള കു​ൽ​സി​ത നീ​ക്ക​ത്തെ ചെ​റു​ക്കാ​ൻ എ​ല്ലാ പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും രം​ഗ​ത്തു​ണ്ടാ​ക​ണ​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ആ​ഹ്വാ​നം ചെ​യ്തു. ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യെ പു​റ​ത്താ​ക്കി അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ഉടനെ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.


വി​ധി വ​രു​ന്ന​തു​വ​രെ ബാ​ങ്കി​ന്‍റെ എ​ല്ലാ ശാ​ഖ​ക​ൾ​ക്കു മു​ന്നി​ലും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഉ​പ​രോ​ധ​സ​മ​രം ന​ട​ത്തും. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് വ​രു​ന്ന​തി​നു​മു​മ്പ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ചു​മ​ത​ല​യേ​ല്ക്കാ​നെ​ത്തി​യാ​ൽ ത​ട​യാ​നാ​ണ് തീ​രു​മാ​നം. സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ല്കാ​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ വ​രും​ദി​വ​സ​ങ്ങ​ളി​ൽ എ​ത്തു​മെ​ന്നും സൂ​ച​ന​യു​ണ്ട്.