തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ലം ജ​ന​കീ​യ​സ​ദ​സ് ന​ട​ത്തി
Saturday, August 24, 2024 1:43 AM IST
നീ​ലേ​ശ്വ​രം: പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ബ​സ് റൂ​ട്ട് രൂ​പീ​ക​ര​ണ​ത്തി​ന് തൃ​ക്ക​രി​പ്പൂ​ര്‍ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ജ​ന​കീ​യ​സ​ദ​സ് നീ​ലേ​ശ്വ​രം മു​നി​സി​പ്പ​ല്‍ ഹാ​ളി​ല്‍ എം.​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​സ് റൂ​ട്ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ച്ച അ​പേ​ക്ഷ​ക​ള്‍ എം​എ​ല്‍​എ വെ​ള്ള​രി​ക്കു​ണ്ട് ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ കെ.​ബാ​ല​കൃ​ഷ്ണ​ന് കൈ​മാ​റി. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ടി.​വി.​ശാ​ന്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​ശ​കു​ന്ത​ള, എം.​മ​നു, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി.​കെ.​ബാ​വ, വി.​വി.​സ​ജീ​വ​ന്‍, മു​ഹ​മ്മ​ദ് അ​സ്ലം, പി.​പി.​പ്ര​സ​ന്ന​കു​മാ​രി, സി.​വി.​പ്ര​മീ​ള, ക​യ്യൂ​ര്‍-​ചീ​മേ​നി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ശാ​ന്ത, നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​മാ​ന്‍ മു​ഹ​മ്മ​ദ് റാ​ഫി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.