ബേ​ക്ക​ല്‍ കോ​ട്ട​യി​ലെ കി​ണ​റു​ക​ള്‍ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്നു
Wednesday, July 24, 2024 1:43 AM IST
ബേ​ക്ക​ല്‍: ബേ​ക്ക​ല്‍ കോ​ട്ട​യ്ക്ക് പു​റ​ത്തു​ള്ള മൂ​ന്നു കി​ണ​റു​ക​ളും അ​ക​ത്തു​ള്ള 20 കി​ണ​റു​ക​ളും അ​മൃ​ത് സ​രോ​വ​ര്‍ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി വൃ​ത്തി​യാ​ക്കി. മാ​ലി​ന്യം വ​ലി​ച്ചെ​റി​യാ​തി​രി​ക്കാ​നാ​യി ഇ​രു​മ്പ് ഗ്രി​ല്ലു​ക​ള്‍ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി തു​ട​ങ്ങി. ഇ​തി​ല്‍ ര​ണ്ടു കി​ണ​റു​ക​ള്‍​ക്ക് താ​ഴെ​യി​റ​ങ്ങാ​നാ​യി ന​ട​പ്പാ​ത​യു​ള്ള​താ​ണ്.

ഈ ​കി​ണ​റു​ക​ള്‍​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി പു​തി​യ കൈ​വ​രി​ക​ള്‍ സ്ഥാ​പി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ഴു കി​ണ​റു​ക​ളി​ലെ ചെ​ളി​യും മ​ണ്ണും മാ​റ്റി മു​ക​ളി​ല്‍ ഗ്രി​ല്ലു​ക​ള്‍ സ്ഥാ​പി​ച്ചു. ചി​ല കി​ണ​റു​ക​ളു​ടെ ഇ​ടി​ഞ്ഞ ഭാ​ഗം ചെ​ങ്ക​ല്ല് കൊ​ണ്ട് കെ​ട്ടി സം​ര​ക്ഷി​ച്ചു.


കി​ണ​റു​ക​ളു​ടെ പു​റ​ത്ത് സ​ഞ്ചാ​രി​ക​ള്‍​ക്ക് ന​ട​ക്കാ​നാ​യി ചെ​ങ്ക​ല്ല് പാ​കി. ബാ​ക്കി​യു​ള്ള കി​ണ​റു​ക​ളു​ടെ വൃ​ത്തി​യാ​ക്ക​ല്‍ പ്ര​വൃ​ത്തി മ​ഴ ക​ഴി​ഞ്ഞാ​ല്‍ പു​ന​രാ​രം​ഭി​ക്കും. പ​ദ്ധ​തി നി​രീ​ക്ഷി​ക്കാ​നെ​ത്തി​യ കേ​ന്ദ്ര പു​രാ​വ​സ്തു വ​കു​പ്പ് തൃ​ശൂ​ര്‍ സ​ര്‍​ക്കി​ള്‍ സു​പ്ര​ണ്ടിം​ഗ് ആ​ര്‍​ക്കി​യോ​ള​ജി​സ്റ്റ് കെ.​രാ​മ​കൃ​ഷ്ണ​റെ​ഡ്ഡി, ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ടിം​ഗ് ആ​ര്‍​ക്കി​യോ​ള​ജി​സ്റ്റ് ഇ.​കു​മാ​ര​ന്‍ എ​ന്നി​വ​രെ ബേ​ക്ക​ല്‍ കോ​ട്ട​യു​ടെ ചു​മ​ത​ല​യു​ള്ള ക​ണ്‍​സ​ര്‍​വേ​റ്റീ​വ് അ​സി​സ്റ്റ​ന്‍റ് പി.​വി.​ഷാ​ജു, ബേ​ക്ക​ല്‍ ടൂ​റി​സം ഫ്ര​റ്റേ​ര്‍​ണി​റ്റി ചെ​യ​ര്‍​മാ​ന്‍ സെ​യ്ഫു​ദ്ദീ​ന്‍ ക​ള​നാ​ട് എ​ന്നി​വ​ര്‍ അ​നു​ഗ​മി​ച്ചു.