ആ​ന്‍റി​ബ​യോ​ട്ടി​ക് ഗു​ളി​ക​ക​ള്‍ ഇ​നി നീ​ല ക​വ​റി​ല്‍
Tuesday, July 23, 2024 1:51 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ആ​ന്‍റി​ബ​യോ​ട്ടി​ക് മ​രു​ന്ന് ഉ​പ​യോ​ഗ​ത്തെ​പ്പ​റ്റി പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നു​ള്ള ഗോ ​ബ്ലൂ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി കാ​ഞ്ഞ​ങ്ങാ​ട് സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടേ​യും ആ​ശു​പ​ത്രി​യി​ല്‍ ആ​ന്‍റി​ബ​യോ​ട്ടി​ക് ഗു​ളി​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​ട​ങ്ങി​യ നീ​ല ക​വ​ര്‍ പു​റ​ത്തി​റ​ക്കി.


ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​വി. സു​ജാ​ത ആ​ശു​പ്ര​തി സൂ​പ്ര​ണ്ട് ഡോ. ​ബി. സ​ന്തോ​ഷി​ന് കൈ​മാ​റി നീ​ല ക​വ​ര്‍ പ്ര​കാ​ശ​നം ചെ​യ്തു. ജി​ല്ലാ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ബി​പി​ന്‍, ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ കെ.​വി. സ​ര​സ്വ​തി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.