സം​സ്ഥാ​ന വ​ടം​വ​ലി: കാ​സ​ര്‍​ഗോ​ഡി​ന് ഏ​ഴു മെ​ഡ​ലു​ക​ള്‍
Tuesday, July 23, 2024 1:51 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ആ​ലു​വ എ​ട​ത്ത​ല അ​ല്‍ അ​മീ​ന്‍ കോ​ള​ജി​ല്‍ ന​ട​ന്ന സം​സ്ഥാ​ന വ​ടം​വ​ലി ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ കാ​സ​ര്‍​ഗോ​ഡി​ന് മി​ന്നു​ന്ന​വി​ജ​യം. 11 കാ​റ്റ​ഗ​റി​യി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ഏ​ഴ് ഇ​ന​ത്തി​നും കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ ടീം ​മെ​ഡ​ലു​ക​ള്‍ നേ​ടി. അ​ണ്ട​ര്‍-19 ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​ന​വും മി​ക്‌​സ​ഡ് വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ടാം​സ്ഥാ​ന​വും അ​ണ്ട​ര്‍-17 ആ​ണ്‍, പെ​ണ്‍, മി​ക്‌​സ​ഡ് വി​ഭാ​ഗ​ങ്ങ​ളി​ലും അ​ണ്ട​ര്‍-15, 13 പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ മൂ​ന്നാം​സ്ഥാ​നം നേ​ടി.

കു​ണ്ടം​കു​ഴി ജി​എ​ച്ച്എ​സ്എ​സി​ലെ ര​ഹ​ന്‍, അ​ഭി​ഷേ​ക് ബി. ​സ​തീ​ഷ്, ആ​ദ​ര്‍​ശ്, അ​മ​ല്‍, ദ​ക്ഷി​ണ്‍, ശ്രീ​ഹ​രി, അ​ഭി​ഷേ​ക്, അ​ഭി​റാം, തോ​മ​പു​രം സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സി​ലെ എം.​എ​സ്. അ​ല​ന്‍​ജോ, ഇ​വി​ന്‍ ഷി​ബു എ​ന്നി​വ​രാ​ണ് ഒ​ന്നാം സ്ഥാ​നം നേ​ടി​യ ടീ​മി​ലെ അം​ഗ​ങ്ങ​ള്‍. ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ബ​ന്ത​ടു​ക്ക ജി​എ​ച്ച്എ​സ്എ​സ്, ബാ​നം ജി​എ​ച്ച്എ​സ്, വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ്‌​സ് എ​ച്ച്എ​സ്എ​സ് സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും ജി​ല്ല​യ്ക്കു​വേ​ണ്ടി ക​ള​ത്തി​ലി​റ​ങ്ങി. കെ. ​വാ​സ​ന്തി, കെ.​എം. റി​ജു, ഷൈ​ജ​ന്‍ ചാ​ക്കോ, മ​ണി ബാ​നം, ശി​വ​രാ​ജ് എ​ന്നി​വ​രാ​ണ് ടീം ​കോ​ച്ചു​മാ​ര്‍. ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ര​തീ​ഷ് വെ​ള്ള​ച്ചാ​ല്‍ സെ​ല​ക്ട​റും ബാ​ബു കോ​ട്ട​പ്പാ​റ റ​ഫ​റി​യു​മാ​യി​രു​ന്നു.