സെ​ന്‍റ് സാ​വി​യോ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ വാ​ർ​ത്താ​പ​ത്രി​ക പ്ര​കാ​ശ​നം ചെ​യ്തു
Wednesday, February 21, 2024 5:45 AM IST
മാ​ലോം: വ​ള്ളി​ക്ക​ട​വ് സെ​ന്‍റ് സാ​വി​യോ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക സൃ​ഷ്ടി​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ട് ത​യാ​റാ​ക്കി​യ ബ്ലൂ​മിം​ഗ് ബ​ഡ്സ് എ​ന്ന വാ​ർ​ത്താ​പ​ത്രി​ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഷോ​ബി ജോ​സ​ഫ് മാ​ലോം ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ​ഫ് തൈ​ക്കു​ന്നും​പു​റ​ത്തി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ക്രി​സ്റ്റീ​ന എ​സ്എ​ബി​എ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗം ജെ​സി കി​ഴ​ക്ക​നാ​ക​ത്ത്, സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ ടെ​സ്മി എ​സ്എ​ബി​എ​സ്, വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ന്ന രാ​രി​ച്ച​ൻ, എ​ഡ്വി​ൻ സി​ജോ, ഐ​വി​ൻ ജി​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.