ഉ​രു​ൾ​പൊ​ട്ട​ൽ: സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ ദു​ര​ന്ത മേ​ഖ​ല സ​ന്ദ​ർ​ശി​ച്ചു
Thursday, August 22, 2024 5:18 AM IST
ക​ൽ​പ്പ​റ്റ: മു​ണ്ട​ക്കൈ ചൂ​ര​ൽ​മ​ല ദു​ര​ന്ത മേ​ഖ​ല സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ പ്ര​ഫ. വി.​കെ. രാ​മ​ച​ന്ദ്ര​ൻ സ​ന്ദ​ർ​ശി​ച്ചു. പ്ര​കൃ​തി ദു​ര​ന്തം അ​തി​ജീ​വി​ച്ച​വ​രു​ടെ ഉ​പ​ജീ​വ​ന പാ​ക്കേ​ജ് ത​യാ​റാ​ക്കു​ന്ന​തി​നാ​ണ് വൈ​സ് ചെ​യ​ർ​മാ​നും സം​ഘ​വും ദു​ര​ന്ത പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ച​ത്.

ക​ള​ക്ട​റേ​റ്റി​ൽ എ​ത്തി​യ സം​ഘം ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ​യു​മാ​യി ഉ​പ​ജീ​വ​ന പാ​ക്കേ​ജ് സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന​ട​ത്തി. ആ​സൂ​ത്ര​ണ സാ​ന്പ​ത്തി​ക കാ​ര്യ​വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദാ മു​ര​ളീ​ധ​ര​ൻ, സ്പെ​ഷ​ൽ ഓ​ഫീ​സ​ർ സീ ​റാം സാം​ബ​ശി​വ റാ​വു എ​ന്നി​വ​ർ ഓ​ണ്‍​ലൈ​നാ​യി ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

ആ​സൂ​ത്ര​ണ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ ചൂ​ര​ൽ​മ​ല ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളും മേ​പ്പാ​ടി ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ഗ​വ.​എ​ൽ​പി സ്കൂ​ളു​ക​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ എ​ന്നി​വ​യും സ​ന്ദ​ർ​ശി​ച്ചു. ആ​സൂ​ത്ര​ണ ബോ​ർ​ഡ് അം​ഗം ഡോ. ​ജി​ജു പി. ​അ​ല​ക്സ്, ചീ​ഫ്മാ​രാ​യ എ​സ്.​എ​സ്. നാ​ഗേ​ഷ്, ജെ. ​ജോ​സ​ഫൈ​ൻ, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ പ്ര​സാ​ദ​ൻ എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.


ജി​ല്ല​യി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ 285 പേ​ർ

ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​റ് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 101 കു​ടും​ബ​ങ്ങ​ളി​ലെ 106 പു​രു​ഷ​ൻ​മാ​രും 106 സ്ത്രീ​ക​ളും 73 കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ 285 പേ​രാ​ണ് ക്യാ​ന്പു​ക​ളി​ലു​ള്ള​ത്.

മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല ദു​ര​ന്ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ഞ്ച് ക്യാ​ന്പു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​തി​ൽ 97 കു​ടും​ബ​ങ്ങ​ളി​ലെ 103 പു​രു​ഷ​ൻ​മാ​രും 101 സ്ത്രീ​ക​ളും 71 കു​ട്ടി​ക​ളു​മാ​ണു​ള്ള​ത്.