അന്പലവയൽ സംഘം പാലിന് അധിക വില നൽകി
1452180
Tuesday, September 10, 2024 5:26 AM IST
അന്പലവയൽ: ക്ഷീര സംഘവും മിൽമയും ചേർന്ന് 995 കർഷകർക്ക് പാൽ അധികവിലയായി 83,50,700 രൂപ വിതരണം ചെയ്തു. സംഘത്തിൽ 2023-24ൽ പാൽ അളന്നവർക്കാണ് അധിക വില നൽകിയത്.
10 ദിവസത്തെ പാൽ വിലയ്ക്കൊപ്പമാണ് അധികവില കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കിയത്. സംഘം വാർഷിക പൊതുയോഗം കഴിഞ്ഞ ദിവസം ചേർന്നു. പ്രസിഡന്റ് എ.പി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി കെ. ഉമ്മർ റിപ്പോർട്ട് അവതരിപ്പിച്ചു.
കഴിഞ്ഞ സാന്പത്തിക വർഷം കൂടുതൽ പാൽ അളന്ന കർഷകൻ തോമാട്ടുചാൽ ചിത്തിര കെ.പി. കൃഷ്ണൻ, കർഷക പോത്തുകെട്ടി കാക്കനാട്ടുപറന്പിൽ ജിജി, അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയവർ എന്നിവരെ ആദരിച്ചു.
സംഘം വൈസ് പ്രസിഡന്റ് ഫാത്തിമ സലിം, ഭരണസമിതിയംഗങ്ങളായ എ.എക്സ്. ജോസഫ്, കെ.കെ. ബാബു, സി.കെ. പുഷ്പരാജൻ, പി.ടി. പ്രദീപ്, പ്രസന്ന അജികുമാർ, ജോഷി ഷിബു, ബത്തേരി ഡയറി ഫാം ഇൻസ്ട്രക്ടർ സൗമ്യ, മിൽമ പ്രതിനിധി മാത്യു ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.