മേരിമാതാ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്യുവിനു വിജയം
1452737
Thursday, September 12, 2024 5:42 AM IST
മാനന്തവാടി: കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള മേരി മാതാ കോളജിൽ യൂണിയൻ തെരഞ്ഞെടുപ്പിൽ കഐസ്യുവിനു ഉജ്വല വിജയം.
കെഎസ്യു സ്ഥാനാർഥികളിൽ ചെയർമാൻ അഡോണ്‍, വൈസ് ചെയർപേഴ്സണ്‍ ആൻ തെരേസ, യുയുസി ഷിജാസ് അഹമ്മദ്, സെക്രട്ടറി അമീനുൽ നിഹാൽ, ജനറൽ ക്യാപ്റ്റൻ കിരണ്‍ ജോർജ്, ആർട്സ് ക്ലബ് സെക്രട്ടറി റൗഫ്, ജോയിന്റ് സെക്രട്ടറി ഫെമിന, മാഗസിൻ എഡിറ്റർ റിയ പോൾ എന്നിവർ വിജയിച്ചു. വിജയത്തിൽ ആഹ്ളാദം അറിയിച്ച് കെഎസ്യു പ്രവർത്തകർ ടൗണിൽ പ്രകടനവും യോഗവും നടത്തി.
ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.എം. നിഷാന്ത്, സുനിൽ, അസീസ് വാളാട്, ആദിൽ മുഹമ്മദ്, മുബാരിഷ് അയ്യാർ, ടിയ ജോസ്, കെ. ഹർഷൽ, രോഹിത് ശശി, അതുൽ തോമസ്, അജ്മൽ പള്ളത്ത്, ആസിഫ് സഹീർ, മുഹമ്മദ് റിഷാദ്, ബേസിൽ ജോർജ്, ബേസിൽ സാബു എന്നിവർ പ്രസംഗിച്ചു.