ഉരുൾപൊട്ടൽ: മാനന്തവാടി പ്രസ് ക്ലബ് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി
1452472
Wednesday, September 11, 2024 5:24 AM IST
കൽപ്പറ്റ: മേപ്പാടി പുഞ്ചിരിമട്ടം ദുരന്തബാധിതരിൽ നാല് കുടുംബങ്ങൾക്ക് മാനന്തവാടി പ്രസ് ക്ലബ് എറണാകുളം വിശ്വ ട്രാൻസ്ക്രിപ്ഷൻ സർവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് കാൽ ലക്ഷം രൂപ വീതം നൽകും.
ഇതിനായി ഒരു ലക്ഷം രൂപയുടെ ചെക്ക് ചുണ്ടേൽ പാരിഷ് ഹാളിൽ വയനാട് പ്രസ്ക്ലബും വ്യാപാരി വ്യവസായി ഏകോപന സമിതിയും സംഘടിപ്പിച്ച "കരുതലായവർക്ക് സ്നേഹാദരം’ പരിപാടിയിൽ റവന്യു മന്ത്രി കെ. രാജനു കൈമാറി.
മാനന്തവാടി പ്രസ് ക്ലബ് പ്രസിഡന്റ് അരുണ്‍ വിൻസന്റ്, ജോയിന്റ് സെക്രട്ടറി ജസ്റ്റിൻ ചെഞ്ചട്ടയിൽ, മറ്റു ഭാരവാഹികളായ അബ്ദുള്ള പള്ളിയാൽ, കെ.എസ്. സജയൻ, പടയൻ ലത്തീഫ്, സത്താർ ആലൻ, വിശ്വ ട്രാൻസ്ക്രിപ്ഷൻ സർവീസ് പ്രതിനിധികളായ എം.എസ്. ദീപേഷ്, ആഗസ്തി ജോണ്‍ എന്നിവർ പങ്കെടുത്തു.