കോണ്ഗ്രസ് നെല്ലാക്കോട്ട പഞ്ചായത്ത് കമ്മിറ്റി പുനസംഘടിപ്പിച്ചു
1452188
Tuesday, September 10, 2024 5:31 AM IST
ഗൂഡല്ലൂർ: കോണ്ഗ്രസ് നെല്ലാക്കോട്ട പഞ്ചായത്ത് കമ്മിറ്റി പുനസംഘടിപ്പിച്ചു. ഇതിനു ചേർന്ന യോഗം സംസ്ഥാന കമ്മിറ്റി അംഗം എൻ.എ. അഷ്റഫ് ഉദ്ഘാടനം ചെയ്തു.
പന്തല്ലൂർ താലൂക്ക് പ്രസിഡന്റ് എം.കെ. രവി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഉണ്ണി കമ്മു, എൻ.ഐ. കുര്യാക്കോസ്, കെ. രാജ, കെ.എച്ച്. സവാദ്, ലിസി ഷാജി, ജോസുകുട്ടി, അനു ജോസഫ്, കെ. അഷ്റഫ്, ഉമ്മർ ചേരന്പാടി, അഷ്റഫ് പുത്തൂർവയൽ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി കെ.യു. അഷ്റഫ് പാക്കണ(പ്രസിഡന്റ്), ഗീവർഗീസ്, ഹമീദ്, നാഗരാജ്(വൈസ് പ്രഡിഡന്റുമാർ), അൻവർ ഷാജി, ജോണ്സൻ, അസീസ്, സതീഷ്, ലത്തീഫ് (ജനറൽ സെക്രട്ടറിമാർ), ഭാസ്കരൻ, സോമസുന്ദരൻ, മാണിക്യം, കെ.സി. ചന്ദ്രൻ, ഹമീദ്(സെക്രട്ടറിമാർ), സുമി(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.