ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ വിളവെടുപ്പ് അനുവദിക്കണമെന്ന്
1452468
Wednesday, September 11, 2024 5:24 AM IST
മേപ്പാടി: ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ പ്രവേശിക്കാനും വിളവെടുപ്പ് നടത്താനും അനുവാദം നൽകണമെന്ന് കർഷകരുടെ യോഗം അധികാരികളോട് ആവശ്യപ്പെട്ടു. ദുരന്തം നടന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും പുഞ്ചിരിമട്ടത്തും മുണ്ടക്കൈയിലും ചൂരൽമലയിലും നിയന്ത്രണം തുടരുകയാണ്.
കമുകിനു മരുന്നടിക്കാനും ഏലം വിളവെടുക്കാനും കഴിയാതെ കർഷകർ പ്രയാസപ്പെടുകയാണ്. തോട്ടം തൊഴിലാളികൾക്ക് തൊഴിലെടുക്കാനുള്ള സാഹചര്യം സംജാതമായിട്ടില്ല. ചൂരൽമലയിലയിലും പരിസരങ്ങളിലും വൈദ്യുതി ബന്ധം പുനസ്ഥാപിച്ചിട്ടില്ല. ദുരിന്തബാധിതരുടെ വായ്പകൾ പൂർണമായും എഴുതിത്തള്ളണം.
കൃഷിഭൂമി നഷ്ടപ്പെട്ട കർഷകർക്ക് പകരം ഭൂമി നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. അഖിലേന്ത്യ കിസാൻ മഹാസംഘ് കണ്‍വീനർ കെ.വി. ബിജു ഉദ്ഘാടനം ചെയ്തു. ഗഫൂർ വെണ്ണിയോട് അധ്യക്ഷത വഹിച്ചു. ജയിംസ് വടക്കൻ, പി.സി. ജോസഫ്, ജോയ് കണ്ണൻചിറ, എം.കെ. ബാബു, യഹ്യാഖാൻ തലയ്ക്കൽ, മേപ്പാടി പഞ്ചായത്ത് അംഗം നൂറുദ്ദീൻ എന്നിവർ പ്രസംഗിച്ചു.