പൊഴുതന: ജില്ലാ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ വയോജന കൂട്ടായ്മ അംഗങ്ങൾക്ക് നിയമ ബോധവത്കരണം നൽകി.
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ.എം. ശശിധരൻ ഉദ്ഘാടനം ചെയ്തു. പി. ആലി അധ്യക്ഷത വഹിച്ചു. മൊയ്തീൻ കുട്ടി, വിശ്വനാഥൻ, ഓമനയമ്മ എന്നിവർ പ്രസംഗിച്ചു.
"വയോജനങ്ങളും മാനസികാരോഗ്യവും’ എന്ന വിഷയത്തിൽ സിവിൽ പോലീസ് ഓഫീസർ എസ്.എസ്. അഖിൽ ക്ലാസെടുത്തു.