മിനിമം പെൻഷൻ 9,000 രൂപയാക്കണം: പിഎഫ് പെൻഷനേഴ്സ് അസോസിയേഷൻ
1452187
Tuesday, September 10, 2024 5:26 AM IST
കൽപ്പറ്റ: മിനിമം പെൻഷൻ 9,000 രൂപയാക്കണമെന്ന് പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
ക്ഷാമബത്ത ഏർപ്പെടുത്തുക, സൗജന്യ ചികിത്സ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. എൻഎംഡിസി ഹാളിൽ അഖിലേന്ത്യ കോ ഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് എം. ധർമജൻ ഉദ്ഘാടനം ചെയ്തു.
സി.എം. ശിവരാമൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ടി.പി. ഉണ്ണിക്കുട്ടി, ട്രഷറർ സി. പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു. എം. ബാലകൃഷ്ണൻ സ്വാഗതവും എ. സോമൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി സി.എം. ശിവരാമൻ(പ്രസിഡന്റ്), പി. അപ്പൻ നന്പ്യാർ(ജനറൽ സെക്രട്ടറി), സി.എച്ച്. മമ്മി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.