വ്യാപാരി തൂങ്ങിമരിച്ച നിലയിൽ
1452306
Tuesday, September 10, 2024 11:16 PM IST
പുൽപ്പള്ളി: പാടിച്ചിറ ടൗണിലെ പച്ചക്കറി വ്യാപാരിയും ചുമട്ടുതൊഴിലാളിയുമായ പാടിച്ചിറ കിളിയാംകട്ട ജോസിനെ(68)തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ജോസിന്റെ ഉടമസ്ഥതയിലുള്ളതും അടച്ചിട്ടതുമായ കോഴികടയിൽ ഇന്നലെ സന്ധ്യയോടെയാണ് മരിച്ചനിലയിൽ കണ്ടത്. പകൽ ജോസ് പച്ചക്കറിക്കടയിൽ ഉണ്ടായിരുന്നു.
വൈകുന്നേരത്തോടെ കാണാതായി. ഇതേത്തുർന്നു ആളുകൾ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. പന്തികേടുതോന്നി അന്വേഷിക്കുന്നതിനിടെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടത്.
മൃതദേഹം ബത്തേരി താലൂക്ക് ഗവ.ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബാങ്കിലും അയൽക്കൂട്ടത്തിലുമായി ജോസിനു വലിയ ബാധ്യതയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യ: ലിസി. മക്കൾ: ലിജോ, ജിതിൻ, ജിസ.