മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രകടനവും യോഗവും നടത്തി
1452729
Thursday, September 12, 2024 5:37 AM IST
മീനങ്ങാടി: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പന്തംകൊളുത്തി പ്രകടനവും യോഗവും നടത്തി. കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.ഇ. വിനയൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. വി.എം. വിശ്വനാഥൻ, ശിവരാമൻ മാതമൂല, ടി.പി. ഷിജു, പി. രാധാകൃഷ്ണൻ, അനീഷ് റാട്ടക്കുണ്ട്, റോയി എം. പീറ്റർ, കെ.ആർ. ഭാസ്കരൻ, വി.സി. ബിജു, പി. സുന്ദരൻ,
ശാരദ മണി, ഉഷ രാജേന്ദ്രൻ, ബിന്ദു മോഹൻ, റെജീന കാര്യന്പാടി, ജിബിൻ നൈനാൻ, ടി.കെ. തോമസ്, എം.വൈ. യോഹന്നാൻ, പി.ജി. സുനിൽ, എൻ.ആർ. പ്രകാശ് എന്നിവർ പ്രസംഗിച്ചു.