"വയനാടിന്റെ രാജസ്ഥാൻ വേരുകൾ' പ്രകാശനം ചെയ്തു
1452732
Thursday, September 12, 2024 5:37 AM IST
കൽപ്പറ്റ: വയനാട്ടിലെ ഗോത്ര ജനതയുടെ ചരിത്രവുമായ് ബന്ധപ്പെട്ട് ഫോട്ടോഗ്രാഫർ കെ.ആർ. രമിത് നടത്തിയ പഠനങ്ങളുടെ സമാഹാരം "വയനാടിന്റെ രാജസ്ഥാൻ വേരുകൾ' കാലിക്കട്ട് സർവകലാശാലയുടെ ചെതലയം ഗോത്ര പഠന ഗവേഷണ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഗവേഷകൻ ഡോ.കെ.പി. നിതിഷ്കുമാർ പ്രകാശനം ചെയ്തു.
എഴുത്തുകാരനും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി ആദ്യപ്രതി ഏറ്റുവാങ്ങി. ഗോത്ര പഠന ഗവേഷണ കേന്ദ്രം സോഷ്യോളജി വിഭാഗം മേധാവി പി.ആർ. ബിജിത അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി ടി.ബി. സുരേഷ് മുഖ്യാതിഥിയായി.
ഡോ.എം.എസ്. നാരായണൻ പുസ്തകം പരിചയപ്പെടുത്തി. പി. ഷിഹാബ്, കൊമേഴ്സ് വിഭാഗം മേധാവി ഡോ.എം.എസ്. ഗ്രീഷ്മ ദാസ്, അഞ്ജന, സാമൂഹിക പ്രവർത്തകരായ കെ. അമ്മിണി, കെ.എൻ. രമേശൻ, വിദ്യാർഥിനി അതുല്യ എന്നിവർ പ്രസംഗിച്ചു.