ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
1452182
Tuesday, September 10, 2024 5:26 AM IST
കൽപ്പറ്റ: ആനക്കാംപൊയിൽ-കള്ളാടി തുരങ്ക പാത പദ്ധതിക്ക് പ്രദേശിക പിന്തുണ ഉറപ്പുവരുത്തുന്നതിന് മേപ്പാടി കേന്ദ്രമായി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.
ഭാരവാഹികളായി കെ.കെ. സഹദ്, രാഘവൻ അരുണമല, രാജീവ് മുക്കിൽപീടിക(രക്ഷാധികാരികൾ), മുനീർ പള്ളിയാൽ(ചെയർമാൻ), ടി.ആർ. പ്രമോദ്, സി.കെ. കമാൽ വൈദ്യർ, അഷ്റഫ് ലാൻഡ് മാർക്ക്, കെ.പി. ഷെറിം(വൈസ് ചെയർമാൻമാർ), കെ.പി. ഹൈദർ അലി(കണ്‍വീനർ), പി.എ. ഷമീൽ, യാക്കൂബ് പഴേരി(ജോയിന്റ് കണ്‍വീനർമാർ),
സി.കെ. ജംഷീർ(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. കപട പരിസ്ഥിതി വാദികൾ തുരങ്ക പാത പദ്ധതിക്കെതിരേ വ്യാജ പ്രചാരണം നടത്തുന്നതായും അതിവർഷംകൊണ്ട് സംഭവിച്ച പുഞ്ചിരിമട്ടം ഉരുൾപൊട്ടലിനെ ഇതിനു മറയാക്കുന്നതായും കമ്മിറ്റി ആരോപിച്ചു.
തുരങ്ക പാത നിർമാണം എത്രയും വേഗം തുടങ്ങുകയും പൂർത്തിയാക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒപ്പുശേഖരണം നടത്തി മുഖ്യമന്ത്രിക്ക് നിവേദനം നൽകാൻ തീരുമാനിച്ചു.