വയനാട് മെഡിക്കൽ കോളജിന് ഓക്സിജൻ പ്ലാന്റ് നൽകി
1452470
Wednesday, September 11, 2024 5:24 AM IST
കൽപ്പറ്റ: കേരള മുസ്ലിം ജമാഅത്തിന്റെ പ്രവാസി ഘടകമായ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ വയനാട് ഗവ. മെഡിക്കൽ കോളജിനു ഓക്സിജൻ പ്ലാന്റ് നൽകി. 1,200 എൽപിഎം ശേഷിയുള്ളതാണ് പ്ലാന്റ്.
ഇതിലൂടെ ഒരേസമയം ഇരുനൂറോളം രോഗികൾക്ക് ജീവവായു നൽകാൻ കഴിയും. 1.02 കോടി രൂപ ചെലവിലാണ് നിർമാണം പൂർത്തിയാക്കിയത്. മെഡിക്കൽ കോളജിൽ നടന്ന ചടങ്ങിൽ റവന്യു മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു.
ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് ആറ്റക്കോയ തങ്ങൾ, എൻ. അലി അബ്ദുള്ള, ജസ്റ്റിൻ ബേബി, മജീദ് കക്കാട്, പി. ഗഗാറിൻ, ഇ.ജെ. ബാബു, പി.വി.എസ്. മൂസ, അബ്ദുൾ ഹമീദ് ചാവക്കാട്,
അബ്ദുൾ കരീം ഹാജി, ജുനൈദ് കൈപ്പാണി, ബി.ഡി. അരുണ്‍കുമാർ, ഡോ.മിനി, ഡോ. രാജേഷ്, ഡോ.അർജുൻ ജോസ്, ഡോ.ഷക്കീർ, അബ്ദുൾ കരീം ഹാജി, സുബൈർ സഖാഫി, കെ.ഒ. അഹമ്മദുകുട്ടി ബാഖവി എന്നിവർ പ്രസംഗിച്ചു.