കാർഷികയന്ത്രങ്ങളുടെ അറ്റകുറ്റപ്പണി ഇളവുകളോടെ നടത്താൻ അവസരം
1452477
Wednesday, September 11, 2024 5:29 AM IST
കൽപ്പറ്റ: കൃഷി വകുപ്പ് സപ്പോർട്ട് ടു ഫാം മെക്കനൈസേഷൻ പദ്ധതിയിൽ കാർഷികയന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്ക് ക്യാന്പുകൾ സംഘടിപ്പിക്കുന്നു.
യന്ത്രങ്ങൾ റിപ്പയർ ചെയ്യാനാഗ്രഹിക്കുന്ന വ്യക്തികൾക്കും കർഷക സംഘങ്ങൾക്കും ക്യാന്പുകൾ പ്രയോജനപ്പെടുത്താം. കൃഷി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ഓഫീസിന്റെ നേതൃത്വത്തിൽ ജില്ലയിൽ 20 ക്യാന്പുകളാണ് നടത്തുക.
നിബന്ധനകൾക്ക് വിധേയമായി സ്പെയർ പാർട്സ് വിലയിലും സർവീസ് ചാർജിലും ഇളവ് അനുവദിക്കും. കൂടുതൽ വിവരത്തിനും അപേക്ഷാഫോമിനും കൃഷി ഭവനുകളിലും ജില്ലാ കൃഷി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയറുടെ കാര്യാലയത്തിലും ബന്ധപ്പെടാം. ഫോണ്: 9383471924, 9383471925.