ഓണസമൃദ്ധി കർഷക ചന്തകൾ തുടങ്ങി
1452726
Thursday, September 12, 2024 5:36 AM IST
കൽപ്പറ്റ: ഓണക്കാലത്ത് പച്ചക്കറി വിപണിയിൽ ഇടപെടുന്നതിന്റെ ഭാഗമായി കൃഷി വകുപ്പ് നടത്തുന്ന കർഷക ചന്തകളുടെ ജില്ലാതല ഉദ്ഘാടനം പുതിയ സ്റ്റാൻഡ് പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രിസിഡന്റ് സംഷാദ് മരക്കാർ നിർവഹിച്ചു.
മുനിസിപ്പൽ ചെയർമാൻ ടി.ജെ. ഐസക് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ ആദ്യവിൽപന നടത്തി. കേരളാഗ്രോ ഉത്പന്ന വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഉഷ തന്പി, ബ്ലോക്ക് പഞ്ചായത്ത് വികസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ആയിഷാബി, മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. ശിവരാമൻ, ഹോർട്ടി കോർപ്പ് ഡയറക്ടർ വിജയൻ ചെറുകര, ആത്മ പ്രോജക്ട് ഡയറക്ടർ ജ്യോതി പി. ബിന്ദു,
കൃഷി അസിസ്റ്റന്റ് ഡയറക്ടർ(മാർക്കറ്റിംഗ്) സി.എം. ഈശ്വരപ്രസാദ്, കൃഷി ഓഫീസർ പി. അഖിൽ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ രാജി വർഗീസ് സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടർ ബിന്ദു സാറാ ഏബ്രഹാം നന്ദിയും പറഞ്ഞു.
14 വരെ ജില്ലയിൽ വിവിധ ഭാഗങ്ങളിലായി 39 ഓണച്ചന്തകളാണ് കൃഷി വകുപ്പ് നടത്തുന്നത്. കർഷകരുടെ ഉത്പന്നങ്ങൾ ഉയർന്ന വിലയിൽ സംഭരിച്ച് വിലക്കുറവിൽ ചന്തകളിൽ ലഭ്യമാക്കും. ഇടുക്കി, മലപ്പുറം, പാലക്കാട്, തുടങ്ങിയ ജില്ലകളിൽനിന്നുള്ള കർഷകരുടെ ഉത്പന്നങ്ങൾ,
ആർഎആർഎസ് മികവിന്റെ കേന്ദ്രത്തിൽനിന്നുള്ള പച്ചക്കറികൾ, കർഷകരുടെയും കൃഷിക്കൂട്ടങ്ങളുടെയും മൂല്യവർധിത ഉത്പന്നങ്ങൾ, കേരളാഗ്രോ ബ്രാൻഡഡ് ഉത്പന്നങ്ങൾ എന്നിവയും ചന്തകളിൽ ലഭ്യമാണ്.