സഹകരണ ഓണച്ചന്ത തുടങ്ങി
1452186
Tuesday, September 10, 2024 5:26 AM IST
കൽപ്പറ്റ: സഹകരണ വകുപ്പിന്റെയും കണ്‍സ്യൂമർ ഫെഡിന്റെയും ആഭിമുഖ്യത്തിൽ സർവീസ് സഹകരണ ബാങ്കിന്റെ മണിയങ്കോട് ശാഖാ മന്ദിരത്തിൽ ഓണച്ചന്ത ആരംഭിച്ചു.
ബാങ്ക് പ്രസിഡന്റ് ഇ.കെ. ബിജുജൻ ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം വി.എം. റഷീദ് അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗം കെ.ബി. രാജേന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറി വി. ഉഷാകുമാരി, ഇടപാടുകാരായ മുരളീധരൻ, വേണു ആനന്ദൻ എന്നിവർ പ്രസംഗിച്ചു.
സെക്രട്ടറി എം.പി. സജോണ്‍ സ്വാഗതവും ഓണച്ചന്ത സെയിൽസ് ഇൻ ചാർജ് ബെന്നി ലൂയിസ് നന്ദിയും പറഞ്ഞു. 11 സബ്സിഡി ഇനങ്ങൾ ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങൾ ചന്തയിൽ ലഭ്യമാണ്.
ദിവസം 75 പേർക്കാണ് റേഷൻ കാർഡ് അടിസ്ഥാനത്തിൽ സാധനങ്ങൾ വാങ്ങാൻ സൗകര്യം. തിരുവോണത്തലേന്നു വരെ ചന്ത പ്രവർത്തിക്കും.