കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം വിതരണം ചെയ്യണം: കർഷക കോണ്ഗ്രസ്
1452727
Thursday, September 12, 2024 5:36 AM IST
മാനന്തവാടി: കാലവർഷത്തിലെ കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം കുടിശിക സഹിതം വിതരണം ചെയ്യണമെന്ന് കർഷക കോണ്ഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കാലവർഷത്തിലെ കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം 2021 മുതൽ ജില്ലയിൽ വിതരണം ചെയ്തിട്ടില്ല. തവിഞ്ഞാൽ പഞ്ചായത്തിൽ മാത്രം 3.56 കോടി രൂപ നൽകാനുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി.
നഷ്ടപരിഹാര വിതരണത്തിൽ അമാന്തം തുടർന്നാൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് പി.എം. ബെന്നി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി എം.വി. വിൻസന്റ്, സംസ്ഥാന കമ്മിറ്റിഅംഗം മുട്ടൻതോട്ടിൽ പൗലോസ്, ബ്ലോക്ക് സെക്രട്ടറി ജയിംസ് അടപ്പൂർ എന്നിവർ പ്രസംഗിച്ചു.