കൽപ്പറ്റ: കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാരിൽ സമ്മർദം ചെലുത്തുന്നതിന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അബ്ദുൾ അസീസ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നിവേദനം നൽകി.
മൊറോട്ടോറിയം പ്രഖ്യാപിച്ചതിലെ വിവേചനം, ജപ്തി നടപടികൾ, വന്യമൃഗശല്യം തടയുന്നതിൽ വനം വകുപ്പ് തുടരുന്ന ഉദാസീനത, കൃഷിനാശത്തിനുള്ള നഷ്ടപരിഹാര വിതരണത്തിലെ കാലതാമസം എന്നിവ വിശദീകരിക്കുന്നതാണ് നിവേദനം. പുഞ്ചിരിമട്ടം ഉരുൾപൊട്ടലിൽ കൃഷിഭൂമി നഷ്ടമായവർക്ക് പകരം ഭൂമി നൽകുന്നതിന് ഇടപെടണമെന്ന ആവശ്യവും നിവേദനത്തിലുണ്ട്.