ഹോംസ്റ്റേയിൽ ശീട്ടുകളി: 14 പേർ പിടിയിൽ
1452736
Thursday, September 12, 2024 5:42 AM IST
സുൽത്താൻ ബത്തേരി: കിടങ്ങനാട് പച്ചാടിയിലെ ഹോംസ്റ്റേയിൽ പണംവച്ച് ശീട്ടുകളിച്ച 14 പേർ പോലീസ് പിടിയിലായി. ഇവരിൽനിന്നു 2,99,340 രൂപ കണ്ടെടുത്തു.
എസ്ഐമാരായ പി.എൻ. മുരളീധരൻ, രാംദാസ്, എസ്സിപിഒമാരായ ഹംസ, ഷൈജു, സിപിഒമാരായ സജീവൻ, ഡോണിത്ത്, പ്രിവിൻ ഫ്രാൻസിസ് എന്നിവരടങ്ങുന്ന സംഘമാണ് കഴിഞ്ഞ ദിവസം വൈകുന്നേരം ഹോംസ്റ്റേ റെയ്ഡ് ചെയ്തത്.