കൽപ്പറ്റയിൽ സപ്ലൈകോ ഓണം ഫെയർ തുടങ്ങി
1452467
Wednesday, September 11, 2024 5:24 AM IST
കൽപ്പറ്റ: സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ ഓണം ഫെയർ തുടങ്ങി. ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
മുനിസിപ്പൽ ചെയർമാൻ ടി.ജെ. ഐസക് അധ്യക്ഷത വഹിച്ചു. കൗണ്‍സിലർ ഷെരീഫ ആദ്യവിൽപന നടത്തി. കൗണ്‍സിലർമാരായ സി.കെ. ശിവരാമൻ, രാജാറാണി, ടി. മണി എന്നിവർ പ്രസംഗിച്ചു.
വൈത്തിരി അസിസ്റ്റന്റ് സപ്ലൈ ഓഫീസർ രാജേന്ദ്രപ്രസാദ് സ്വാഗതവും ഡിപ്പോ മാനേജർ ആഭ രമേഷ് നന്ദിയും പറഞ്ഞു. ഓണം പ്രമാണിച്ച് ഫെയറിൽ ദിവസവും രണ്ട് മുതൽ നാലു വരെ സബ്സിഡിയുള്ളത് ഒഴികെ ഉത്പന്നങ്ങൾക്ക് അഞ്ച് ശതമാനം ഇളവ് അനുവദിക്കും.