വൈറ്റ് ഗാർഡ് അംഗങ്ങളെ ആദരിച്ചു
1452192
Tuesday, September 10, 2024 5:31 AM IST
കന്പളക്കാട്: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തബാധിത പ്രദേശങ്ങളിൽ സേവനം ചെയ്ത വൈറ്റ് ഗാർഡ് അംഗങ്ങളെ ആരോഗ്യ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ആദരിച്ചു.
ഹോസ്പിറ്റൽ ഡയറക്ടർ ഡോ. മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മയിൽ, ജില്ലാ സെക്രട്ടറി സി.എച്ച്. ഫസൽ, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാട്ടി ഗഫൂർ,
ആരോഗ്യ ഹോസ്പിറ്റൽ മാനേജർ അഭിലാഷ് ഡേവിഡ്, വി.പി. ഷുക്കൂർ, കെ.കെ. ഷാജിത് എന്നിവർ പ്രസംഗിച്ചു. വൈറ്റ് ഗാർഡ് അംഗങ്ങൾക്ക് ബിഎൽഎസ് ട്രെയിനിംഗ് നൽകി. ഫസ്റ്റ് എയ്ഡ് കിറ്റുകൾ വിതരണം ചെയ്തു.